കാസര്‍കോട്: കുമ്പള, പെര്‍മുദെയില്‍ യുവതി കുളത്തില്‍ വീണു മരിച്ചു. എടക്കാനയിലെ കാന്തപ്പഗൗഡ- കമല ദമ്പതികളുടെ മകള്‍ കെ ലക്ഷ്മി (46)യാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ വീട്ടു പറമ്പിലെ കുളത്തിലാണ് മൃതദേഹം കാണപ്പെട്ടത്. അവിവാഹിതയായ ലക്ഷ്മിയെ കാണാത്തതിനെ തുടര്‍ന്ന് തെരയുന്നതിനിടയിലാണ് കുളത്തില്‍ കണ്ടെത്തിയത്. കാല്‍ കഴുകാനായി കുളത്തില്‍ ഇറങ്ങിയപ്പോള്‍ വഴുതി വീണതായിരിക്കുമെന്നു സംശയിക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞു. കുമ്പള പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. മൃതദേഹം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു. സഹോദരങ്ങള്‍: ശിവപ്പ, ജയകുമാര്‍, പരമേശ്വര, സരസ്വതി, ജാനകി.
