കാസര്‍കോട്: വീട്ടില്‍ നിന്നു കാണാതായ ആളെ വനത്തിനകത്തു തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാറഡുക്ക, കര്‍മ്മന്തൊടി, കുണ്ടടുക്കത്തെ സുന്ദരിയുടെ മകന്‍ കെ കേശവ (55)യാണ് മരിച്ചത്. മാതാവും മകനും മാത്രമാണ് വീട്ടില്‍ താമസം. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് കേശവയെ കാണാതായത്. തെരച്ചില്‍ നടത്തുന്നതിനിടയില്‍ വീട്ടിനു സമീപത്തെ വനത്തിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആദൂര്‍ പൊലീസ് കേസെടുത്തു. സഹോദരങ്ങള്‍: സുശീല, ഗണേഷ്.
