കാസര്‍കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ജില്ലാ പൊലീസ് ആസ്ഥാനങ്ങളിലേയ്ക്ക് മാര്‍ച്ച് നടത്തി.
കാസര്‍കോട്ട് നടന്ന മാര്‍ച്ച് നേരിയ സംഘര്‍ഷത്തിനു ഇടയാക്കി. ഉളിയത്തടുക്കയില്‍ നിന്നു ആരംഭിച്ച മാര്‍ച്ചിനെ ജില്ലാ പൊലീസ് ആസ്ഥാനത്തില്‍ നിന്നും 100 മീറ്റര്‍ അകലെ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. ഇതോടെ പ്രവര്‍ത്തകര്‍ ബാരിക്കേഡിനെ മറികടക്കാന്‍ ശ്രമിച്ചു. പ്രവര്‍ത്തകര്‍ ബാരിക്കേഡിനു മുകളില്‍ കയറാന്‍ ശ്രമിച്ചതോടെയാണ് പൊലീസ് ജലപീരങ്കി ഉപയോഗിച്ചത്. മാര്‍ച്ച് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
