കാസര്‍കോട്: ഗൃഹനാഥനെ വീട്ടിലെ വിറകുപുരയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെറുവത്തൂര്‍ പുതിയ കണ്ടം സ്വദേശി വിവി നാരായണന്‍(70) ആണ് മരിച്ചത്. നേരത്തെ ചെറുവത്തൂരില്‍ തട്ടുകട നടത്തിയിരുന്നു. ചന്തേര പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. സരോജിനിയാണ് ഭാര്യ. സുചിത്ര, അഭിഷേക് എന്നിവര്‍ മക്കളാണ്. മരുമകന്‍: കെപി സുഭാഷ്. സഹോദരങ്ങള്‍: വിവി പാറു, വിവി ഗോവിന്ദന്‍, വിവി കുഞ്ഞിരാമന്‍, വിവി കൃഷ്ണന്‍.
