കാസര്‍കോട്: വ്യത്യസ്ത സംഭവങ്ങളില്‍ ബദിയഡുക്ക, ഹൊസ്ദുര്‍ഗ് പൊലീസുകള്‍ രണ്ടു പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
അഗല്‍പ്പാടിയിലെ പ്രദീപന്‍ എന്നയാള്‍ക്കെതിരെയാണ് ബദിയഡുക്ക പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തത്. പിതാവിനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച 17കാരിയെ ദേഹോപദ്രവം ചെയ്തുവെന്നതിനാണ് കേസ്. പ്രദീപനെതിരെ നേരത്തെ കാപ്പ പ്രകാരം കേസുണ്ടെന്നും ഇയാള്‍ അറസ്റ്റിലായതായും പൊലീസ് പറഞ്ഞു. അടുത്തിടെയാണ് ജയിലില്‍ നിന്നു ഇറങ്ങിയതെന്നു കൂട്ടിച്ചേര്‍ത്തു.
കാഞ്ഞങ്ങാട്ട് കുപ്പായത്തിന്റെ അളവെടുക്കാന്‍ ടൈലറിംഗ് ഷോപ്പിലേക്കു പോയ പതിമൂന്നുകാരിയാണ് പീഡനത്തിനു ഇരയായത്. അളവെടുക്കുന്നതിനിടയില്‍ പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചുവെന്നാണ് പരാതി. പോക്‌സോ പ്രകാരം കേസെടുത്ത ഹൊസ്ദുര്‍ഗ് പൊലീസ് ടൈലറായ ഗോപാലകൃഷ്ണ(57)നെ അറസ്റ്റു ചെയ്തു.