കോഴിക്കോട്: താന്‍ തീരുമാനിച്ചാല്‍ ഇടതുമുന്നണിക്ക് 25 പഞ്ചായത്തുകളിലെങ്കിലും ഭരണം നഷ്ടമാകുമെന്ന് പി.വി അന്‍വര്‍ എം.എല്‍.എ. തിങ്കളാഴ്ച കോഴിക്കോട്ട് നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇങ്ങിനെ പറഞ്ഞത്. സിപിഎം വെല്ലുവിളിക്കുകയാണെങ്കില്‍ അതേറ്റെടുക്കുവാന്‍ തയ്യാറാണ്. കഴിഞ്ഞ ദിവസം മലപ്പുറത്തു നടന്ന പൊതു യോഗം വിപ്ലവമായി മാറും. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നത് സംബന്ധിച്ച സര്‍വ്വെ പുരോഗമിക്കുകയാണ്. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ എന്ത് ചെയ്യണമെന്ന് തീരുമാനിക്കും. പിന്നില്‍ നിന്നു നയിക്കുന്നതല്ല തന്റെ രീതി. എന്തു റിസ്‌കും മുന്നില്‍ നിന്നാണ് നയിക്കുക. അതാണ് തന്റെ രാഷ്ട്രീയം-അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രി തന്നെ കള്ളക്കടത്തുകാരനും മലപ്പുറം ജില്ലാ സെക്രട്ടറി വര്‍ഗീയവാദിയുമാക്കി. വര്‍ഗീയവാദിയല്ല എന്ന് തെളിയിക്കേണ്ടത് അധിക ബാധ്യതയായി വന്നു. സ്വര്‍ണ്ണക്കള്ളക്കടത്തില്‍ പി. ശശിക്ക് ബന്ധം ഉണ്ട്. ഒരു എസ്.പി മാത്രം വിചാരിച്ചാല്‍ അത് നടക്കില്ല; അതു മനസ്സിലാക്കാന്‍ കോമണ്‍സെന്‍സ് മതി. സ്വര്‍ണ്ണക്കടത്തിനെ കുറിച്ച് മുഖ്യമന്ത്രി തലക്ക് വെളിവില്ലാതെ സംസാരിക്കുന്നു-അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.