അന്തരിച്ച പുഷ്പനെ അധിക്ഷേപിച്ച് പൊലീസുകാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റിട്ടു, ഗ്രേഡ് എസ്ഐക്ക് സസ്പെൻഷൻ

കൊച്ചി: അന്തരിച്ച പുഷ്പനെ അധിക്ഷേപിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട ഗ്രേഡ് എസ്ഐക്ക് സസ്പെൻഷൻ.കോതമംഗലം സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ഹരിപ്രസാദിനെയാണ് സസ്പെൻഡ് ചെയ്തത്. എറണാകുളം റേഞ്ച് ഡിഐജിയുടേതാണ് നടപടി. ഹരിപ്രസാദിനെതിരെ മൂവാറ്റുപുഴ പൊലീസ് കേസെടുത്തു. സമൂഹത്തിൽ സ്പർദ്ധ ഉണ്ടാക്കും വിധത്തിൽ പ്രചാരണം നടത്തിയതിനാണ് കേസ്. നാർക്കോട്ടിക് സെൽ പൊലീസ് സൂപ്രണ്ടിന്റെ മേൽനോട്ടത്തിൽ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി മൂന്നു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.ഹരിപ്രസാദ് അയച്ച വാട്സ്ആപ്പ് സന്ദേശത്തിലാണ് രക്തസാക്ഷിയായ പുഷ്പനെതിരെ അപകീർത്തി പരാമർശം നടത്തിയത്. ശ​നി​യാ​ഴ്‌​ച​യാ​ണ് ഇയാൾ ‘1993 ഫസ്റ്റ്‌ ബിഎൻ ചങ്ങാതിക്കൂട്ടം’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ അപകീർത്തികരമായ ക​മ​ന്‍റ്​ ഇ​ട്ട​ത്. പലരും ഈ മെസേജിൻ്റെ സ്ക്രീൻ ഷോട്ട് എടുക്കുകയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. സേനയിലെ അം​ഗമായ ഹരിപ്രസാദിന്റെ പ്രവൃത്തി കടുത്ത അച്ചടക്ക ലംഘനമാണെന്നും പൊലീസ് സേനയുടെ അന്തസിന് കളങ്കം വരുത്തുന്നതാണെന്നും സസ്പെൻഷൻ ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page