പിപി ചെറിയാന്‍
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് മേയര്‍ എറിക് ആഡംസിനെതിരെ ഗ്രാന്റ് ജൂറി അഴിമതി കുറ്റം ചുമത്തി. ന്യൂയോര്‍ക്ക് സിറ്റിയുടെ ചരിത്രത്തില്‍ അധികാരത്തിലിരിക്കുമ്പോള്‍ അഴിമതി കുറ്റം ചുമത്തപ്പെടുന്ന ആദ്യ മേയര്‍ ആണ് എറിക് ആഡംസ്. അമേരിക്കയിലെ ഏറ്റവും വലിയ നഗരത്തെ നയിക്കുന്ന രണ്ടാമത്തെ ആഫ്രിക്കന്‍-അമേരിക്കന്‍ വംശജയാണ് ആഡംസ്. എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണം ആഡംസ് നിരോധിച്ചു. മുന്‍ പൊലീസു ഉദ്യോഗസ്ഥനായ താന്‍ എപ്പോഴും നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ന്യൂയോര്‍ക്കുകാര്‍ക്ക് വേണ്ടി നിലകൊള്ളുകയാണ് തന്റെ ലക്ഷ്യം. ബൈഡന്‍ ഭരണകൂടം തന്നെ ടാര്‍ജറ്റ് ചെയ്യുകയാണ് നേരത്തെ ബൈഡന്റെ അതിര്‍ത്തി നയം കുടിയേറ്റ പ്രതിസന്ധിയും ന്യൂയോര്‍ക്കിന്റെ നാശമാണുണ്ടാക്കുന്നതെന്നു ആഡംസ് ആരോപിച്ചിരുന്നു. അതേസമയം മേയര്‍ എറിക് ആഡംസിനെതിരെ ഫെഡറല്‍ ഗ്രാന്റ് ജൂറി കുറ്റം ചുമത്തിയിട്ടുണ്ട്. ആറുവിദേശ രാജ്യങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന താല്‍പര്യങ്ങളുടെയും അഴിമതിക്കാരുടെയും വിദേശ സംഭാവനകളുടെ വലയില്‍ മേയര്‍ക്കുള്ള പങ്കാളിത്തം അന്വേഷിച്ചിരുന്നു. തുര്‍ക്കി ഇസ്രായേല്‍, ചൈന, ഖത്തര്‍, ദക്ഷിണ കൊറിയ, ഉസ്ബാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ അവരുടെ സംഭാവനകള്‍ മേയര്‍ സ്വീകരിച്ചതായി അന്വേഷണത്തില്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.