അലബാമയില്‍ ജോലിസ്ഥലത്തു മൂന്ന് പേരെ വെടിവച്ചു കൊലപ്പെടുത്തിയ അലന്‍ മില്ലറെ നൈട്രജന്‍ വാതകം ഉപയോഗിച്ച് വധിച്ചു

പിപി ചെറിയാന്‍

അലബാമ: 1999-ല്‍ ജോലിസ്ഥലത്തു മൂന്ന് പേരെ വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ അലബാമയിലെ ഡെത്ത് റോ തടവുകാരന്‍ അലന്‍ മില്ലറെ(59) വ്യാഴാഴ്ച വൈകിട്ട് നൈട്രജന്‍ വാതകം ഉപയോഗിച്ച് വധിച്ചു. ഹൈപ്പോക്‌സിയയുടെ രീതി ഉപയോഗിച്ച് അമേരിക്കയില്‍ നടത്തിയ രണ്ടാമത്തെ വധശിക്ഷയാണ് ഇത്.
‘നീതി ലഭിച്ചു’- വധശിക്ഷയ്ക്ക് ശേഷം അലബാമ അറ്റോര്‍ണി ജനറല്‍ സ്റ്റീവ് മാര്‍ഷല്‍ പ്രസ്താവനയില്‍ അറിയിച്ചു. 1999 ഓഗസ്റ്റ് 5-ന് ഷെല്‍ബി കൗണ്ടി വെടിവയ്പില്‍ മില്ലര്‍ കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ടെറി ജാര്‍വിസ്(39), ലീ ഹോള്‍ഡ്ബ്രൂക്ക്‌സ്(32), സ്‌കോട്ട് യാന്‍സി(28) എന്നിവരെയാണ്
മില്ലര്‍ കൊലപ്പെടുത്തിയത്. മില്ലര്‍ മുമ്പ് ജോലി ചെയ്തിരുന്ന രണ്ട് വ്യാപാര സ്ഥാപനങ്ങളിലാണ് വെടിവയ്പ്പ്
നടന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പൊയിനാച്ചിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഡീസല്‍ ടാങ്ക് പൊട്ടി; റോഡിലേക്ക് ഒഴുകിയ ഡീസല്‍ വില്ലനായി, നിരവധി വാഹനങ്ങള്‍ തെന്നിമറിഞ്ഞു, പത്തോളം പേര്‍ക്ക് പരിക്ക്, ഫയര്‍ഫോഴ്‌സെത്തി ഡീസല്‍ കഴുകി കളഞ്ഞ് തുടര്‍ അപകടങ്ങള്‍ ഒഴിവാക്കി

You cannot copy content of this page