തൃശൂര്‍: സ്റ്റുഡന്റ് പൊലീസ് കേഡറ്റിനെ പീഡിപ്പിച്ച കേസില്‍ എസ്.ഐ പൊലീസ് കസ്റ്റഡിയില്‍. ഗ്രേഡ് എസ്.ഐയായ ചന്ദ്രശേഖരന്‍ ആണ് തൃശൂര്‍ റൂറല്‍ വനിതാ പൊലീസിന്റെ പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തുവരുന്നു. പെണ്‍കുട്ടി ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു സംഭവം. എസ്.പി.സി പരിശീലനത്തിന്റെ ഭാഗമായി പോയ സമയത്ത് ചാപ്പാറ വിനോദ സഞ്ചാര കേന്ദ്രത്തിനു സമീപത്തു പെണ്‍കുട്ടിയെ കാറില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിലാണ് പീഡനം സംബന്ധിച്ച വിവരം പുറത്തായത്. വിവരം പൊലീസിനെ അറിയിച്ചതിനെത്തുടര്‍ന്നാണ് കേസെടുത്തത്.