കുമ്പള മെർച്ചന്റ്സ് വെൽഫെയർ കോഓപ്പറേറ്റീവ് സൊസൈറ്റി തെരഞ്ഞെടുപ്പിൽ വ്യാപാര സ്ഥാപനങ്ങളും ലൈസൻസുമില്ലാത്തവർ സ്ഥാനാർഥികളെന്നു ആക്ഷേപം

കാസർകോട്: കുമ്പള മെർച്ചന്റ്സ് വെൽഫെയർ സഹകരണസംഘം ഭരണ സമിതിയിലേക്ക് ഔദ്യോഗികമായി മത്സരിക്കുന്ന രണ്ടുപേർക്കു വ്യാപാരസ്ഥാപനവും വ്യാപാര ലൈസെൻസുമില്ലെന്നു ബദൽ പാനലിലെ സ്ഥാനാർഥികളും സൊസൈറ്റി അംഗങ്ങളും ആരോപിച്ചു. മറ്റൊരംഗത്തിനു ലൈസൻസില്ല. അഞ്ചു പേർക്കുള്ള ഒരു ലൈസന്സിലാണ് മറ്റൊരു സ്ഥാനാർഥിയെന്നും വാർത്ത സമ്മേളനത്തിൽ അവർ തുടന്ന് പറഞ്ഞു. ഔദ്യോഗിക പാനലിനെതിരെ മത്സരിക്കുന്ന രണ്ടു പേരോട് മത്സരത്തിൽ നിന്ന് പിന്മാറണമെന്നും അല്ലാത്ത പക്ഷം ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്നും ലെറ്റർ പാഡിൽ അവർ മുന്നറിയിച്ചിട്ടുണ്ടെന്നു ബദൽ പാനൽ സ്ഥാനാർഥികൾ പറഞ്ഞു. ഗുരുതരമായ ആരോപണങ്ങൾ നേരിടുന്ന കുമ്പള മെർച്ചന്റ്സ് വെൽഫെയർ സഹകരണ സംഘം ഭരണസമിതി തിരഞ്ഞെടുപ്പാണു വീണ്ടും ഗുരുതര ആരോപണങ്ങൾക്കു വിധേയമായിരിക്കുന്നത്. സൊസൈറ്റി ഭരണ സമിതി അംഗങ്ങളായിരുന്നവരും മെമ്പർമാരുമാണ് ആരോപണങ്ങൾ വാർത്താ സമ്മേളനത്തിലുന്നയിച്ചത്.ബാങ്കിൽ നടന്നതായി പറയുന്ന നിയമ വിരുദ്ധ നടപടികൾക്കും അഴിമതികൾക്കുമെതിരെ 66- ആറാം വകുപ്പ് പ്രകാരം അന്വേഷണ നടപടികൾ നേരിടുന്ന ബാങ്ക് പ്രസിഡന്റായിരുന്ന രാജേഷ്‌, സെക്രട്ടറിയായിരുന്ന സത്താർ, ട്രഷറർ അൻവർ എന്നിവർ ഔദ്യോഗിക പാനലിലെ സ്ഥാനാർഥികളാണെന്നും ഇത് സഹകരണ നിയമത്തിനെതിരാണെന്നും മറുവിഭാഗം വാർത്ത സമ്മേളനത്തിൽ പറഞ്ഞു. അഴിമതി ആരോപണങ്ങളെത്തുടർന്നു പിരിച്ചുവിട്ട ബാങ്ക് ഭരണ സമിതി, പുതിയ ഭരണ സമിതിയിലേക്കു അർഹരായവരുടെ പാനൽ തയ്യാറാക്കാൻ ഭാരവാഹികളായിരുന്നവരെ ചുമതലപ്പെടുത്തിയിരുന്നുവത്രെ. എന്നാൽ അവർ യോഗം ചേർന്നു തങ്ങളെത്തന്നെ പുതിയ സ്ഥാനാർഥിലിസ്റ്റിലെ ആദ്യത്തെ മൂന്നു പേരുകാരാക്കുകയായിരുന്നുവത്രെ. രാജേഷും സത്താറും അൻവറും കഴിഞ്ഞു പിന്നീട് സന്തോഷ് ബട്ടൂഞ്ഞി, നിയാസ്, റുഖിയ, സുപ്രിയ എന്നിവരെ സ്ഥാനാർഥി ലിസ്റ്റിൽ ഉൾപ്പെടുത്തി. എന്നാൽ സുപ്രിയ പാനലിൽ നിന്ന് പിന്മാറുകയും ചെയ്തു. നിലവിൽ മെർച്ചന്റ്സ് അസോസിയേഷൻ ഓഫീസിനോടനുബന്ധിച്ചു പ്രവർത്തിച്ചുകൊണ്ടിരുന്ന സൊസൈറ്റി മറ്റൊരു റൂമിലേക്ക് മാറ്റുന്നതിന് സഹകരണ ജോയിൻറ് രജിസ്ട്രാറുടെ അനുമതിയില്ലാതെ സൊസൈറ്റിയുടെ 15 ലക്ഷം രൂപ അടിച്ചു മാറ്റിയെന്നതാണ് സംഘത്തിൽ ഭിന്നതക്ക് ഇടയാക്കിയതെന്ന് പറയുന്നു. ഈ പ്രശ്നത്തിൽ ഭരണ സമിതി അംഗങ്ങളിൽനിന്നും പരാതിക്കാരിൽ നിന്നും സഹകരണ വകുപ്പ് 66 -ആം വകുപ്പനുസരിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു. 600 ചതുരശ്ര അടി വിസ്തീർണ്ണമുള്ള മുറിയിൽ ഫർണീചർ സ്ഥാപിക്കാനും സ്‌ട്രോങ് റൂമിനു വാതിലിലുണ്ടാക്കാനുമാണ് ചെലവ് കണക്കാക്കിയതെന്നാണ് മറുവിഭാഗത്തിന്റെ ആരോപണം. ഇതിൽ 11 ലക്ഷം രൂപ ചെലവഴിച്ചുവെന്നും പറയുന്നു. അംഗങ്ങളല്ലാത്തവർക്കു വായ്പ അനുവദിച്ചതിലും കഴിഞ്ഞ ഭരണസമിതിക്കെതിരെ അവർ ആരോപണം ഉന്നയിച്ചു. മരണപ്പെട്ട വ്യാപാരിയുടെ റിസ്ക് ഫണ്ട് തടഞ്ഞുവച്ചതും വാർത്ത സമ്മേളനത്തി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി ഇടപെട്ടശേഷമാണ് പ്രശ്നം പരിഹരിച്ചതെന്നു മരണപ്പെട്ട വ്യാപാരിയുടെ ഭാര്യ വാർത്ത സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. മറ്റൊരു സംഭവത്തിൽ വ്യാപാരിക്കു മർദ്ദനമേറ്റപ്പോൾ ഭാരവാഹികൾ പ്രതിക്കൊപ്പം നിന്നു മർദ്ദനമേറ്റ വ്യാപാരിയിൽ നിന്നു പണം വാങ്ങി ഒത്തുതീർപ്പാക്കുകയായിരുന്നു എന്ന് അവർ തുടർന്ന് പറഞ്ഞു. വായ്പകൾ പരിധി ലംഘിച്ചു അനുവദിച്ചു. രണ്ടു ലക്ഷം വായ്പയെടുത്തവരുടെ കണക്കിൽ അവർ അറിയാതെ വായ്പ അപേക്ഷ തിരുത്തി. കൂടുതൽ പണം തട്ടിയെടുത്തു. ഇതിനെതിരെ സഹ.ആസിസ്റ്റന്റ് രജിസ്ട്രാർ, ജോയിന്റ് രജിസ്‌ട്രാർ, ഗവണ്മെന്റ് അണ്ടർ സെക്രട്ടറി എന്നിവർക്കു മുന്നിൽ പരാതികൾ നൽകിയിരുന്നു- അവർ കൂട്ടിച്ചേർത്തു. വി.വിക്രം പൈ, ബാലകൃഷ്ണ, കെ.ഗോപാലകൃഷ്ണ ഗട്ടി, ബി ആയിഷ, ഷാലിമാർ അബ്ദുല്ല എന്നിവരാണ് വാർത്ത സമ്മേളനത്തിൽ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page