കാസര്‍കോട്: 9,12000 രൂപയുടെ കുഴല്‍പ്പണവുമായി യുവാവ് അറസ്റ്റില്‍. പടന്ന, കോ-ഓപ്പറേറ്റീവ് ബാങ്കിനു സമീപത്തെ എം.കെ ഹൗസില്‍ എം.കെ ഹാഷിമി(41)നെയാണ് അറസ്റ്റു ചെയ്തത്. ജില്ലാ പൊലീസ് മേധാവി ഡി.ശില്‍പയ്ക്കു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നിര്‍ദ്ദേശ പ്രകാരം പടന്നയില്‍ നടത്തിയ പരിശോധനയിലാണ് ഹാഷിം അറസ്റ്റിലായത്. ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്നു ഇയാള്‍. ചന്തേര എസ്.ഐ സതീഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഹരീഷ്, പ്രഭേഷ്, വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ ദിവ്യശ്രീ, ഡ്രൈവര്‍ സുരേഷ് ബാബു എന്നിവരാണ് കുഴല്‍പ്പണം പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്.