കണ്ണൂര്‍: കഴിഞ്ഞ ദിവസം നടന്ന ആഘോഷ പരിപാടിക്ക് തോരണം തൂക്കാന്‍ പോയ പതിനഞ്ചുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനു ഇരയാക്കിയതായി പരാതി. പഴയങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പീഡനം സംബന്ധിച്ച് പരാതി ലഭിച്ചതോടെ പഴയങ്ങാടി ഇന്‍സ്‌പെക്ടര്‍ പി. യദുകൃഷ്ണനും സംഘവും സ്ഥലത്തെത്തി. പ്രതിയായ ഏഴോം, ഓണപ്പറമ്പിലെ ഖാദറി(52)നെ കസ്റ്റഡിയിലെടുത്തു. ഇതോടെ ഇയാള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയും ചെയ്തു. പ്രതി ഇപ്പോള്‍ പൊലീസ് കാവലില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.