കാസര്‍കോട്: പനിയെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന അധ്യാപിക മരിച്ചു. മടിക്കൈ കാരാക്കോട് പാലത്തിന് സമീപം താമസിക്കുന്ന സുരേന്ദ്രന്റെ ഭാര്യമഞ്ജുള (37) ആണ് മരിച്ചത്. പനങ്ങാട് എല്‍പി സ്‌കൂളിലെ അധ്യാപികയായിരുന്നു. തിരുവോണ ദിവസം പനിയെത്തുടര്‍ന്ന് മാവുങ്കാലിലെ സ്വകാര്യ ആശുപത്രി പ്രവേശിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെ മരണപ്പെട്ടു. കാഞ്ഞിരപൊയിലിലെ മാധവന്റെയും നാരായണിയുടെയും മകളാണ്. മക്കള്‍: അനാമിക(ഡിഗ്രി വിദ്യാര്‍ഥിനി), അമേയ് (ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി പനങ്ങാട് സ്‌കൂള്‍) സഹോദരങ്ങള്‍: മനോജ്, മഹേഷ്.