സഹകരണസംഘം സെക്രട്ടറിയായ യുവതി ഭര്‍ത്താവിന്റെ അനുജന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍; ആത്മഹത്യാകുറിപ്പ് കണ്ടെത്തി

സഹകരണസംഘം സെക്രട്ടറിയായ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം തെളിക്കച്ചാല്‍ ക്ഷീരോല്‍പാദക സഹകരണസംഘം സെക്രട്ടറിയും നെടുമങ്ങാട് പൂവത്തൂര്‍ സ്വദേശിനിയുമായ സന്ധ്യ(36)യെയാണ് ഭര്‍ത്താവിന്റെ അനുജന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്. സാമ്പത്തികപ്രശ്നങ്ങള്‍ കാരണം ആത്മഹത്യചെയ്തെന്നാണ് പ്രാഥമിക നിഗമനം.
വെള്ളിയാഴ്ച വൈകീട്ട് സന്ധ്യയും ഭര്‍ത്താവ് വിശാഖും ഇളയമകനും ഭര്‍തൃസഹോദരന്റെ വീട്ടിലെത്തിയിരുന്നു. സാമ്പത്തിക തര്‍ക്കവുമായി ബന്ധപ്പെട്ട് ഇവിടെ ചില ചര്‍ച്ചകള്‍ നടന്നതായി പറയപ്പെടുന്നു. ശേഷം ഉറങ്ങാനായി പോയ യുവതിയെ ശനിയാഴ്ച രാവിലെ സീലിങ് ഫാനില്‍ സാരി ഉപയോഗിച്ച് തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു. സന്ധ്യയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായാണ് വിവരം. 16 വര്‍ഷമായി തെളിക്കച്ചാല്‍ ക്ഷീരോല്‍പാദക സഹകരണ സംഘത്തിലാണ് സന്ധ്യ ജോലിചെയ്യുന്നത്. സംഘത്തിലും ചില സാമ്പത്തിക ഇടപാടുകള്‍ നടന്നതായി പറയുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് സന്ധ്യയുടെയും ഭര്‍ത്താവിന്റെയും പേരില്‍ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനില്‍ കേസ് നിലവിലുണ്ട്. അഞ്ചുവര്‍ഷം മുമ്പായിരുന്നു വിശാഖിനെ സന്ധ്യ വിവാഹം കഴിച്ചത്. സന്ധ്യയുടെ രണ്ടാംവിവാഹമായിരുന്നു ഇത്. യുവതിക്ക് രണ്ട് മക്കളുണ്ട്. സംഭവത്തില്‍ നെടുമങ്ങാട് പൊലീസ് കേസെടുത്തു. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഭക്ഷണം നല്‍കാന്‍ വൈകിയെന്ന് ആരോപണം; ഹോട്ടല്‍ ജീവനക്കാരന്റെ മുഖത്തേക്ക് സ്റ്റീല്‍ ജഗ്ഗ് കൊണ്ടടിച്ചു, ചില്ല് എറിഞ്ഞു തകര്‍ത്തു, കാല്‍നട യാത്രക്കാരിയായ പെണ്‍കുട്ടിക്ക് പരിക്ക്, സംഭവം കാസര്‍കോട് നഗരത്തില്‍
ബന്തടുക്കയില്‍ സ്വകാര്യ ബസ് ഡ്രൈവറെ ആക്രമിച്ച് പെരുവഴിയില്‍ തള്ളി; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത് ഡ്രൈവര്‍ക്ക് ബോധം തിരികെ കിട്ടിയതോടെ, പൊലീസ് അന്വേഷണം തുടങ്ങി

You cannot copy content of this page