കോട്ടയം: ദമ്പതികളെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടത്തുരുത്തി പഞ്ചായത്തിലെ കെഎസ് പുരം മണ്ണാംകുന്നേല്‍ ശിവദാസ് (49), ഭാര്യ ഹിത(45) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. അയല്‍വാസികള്‍ ഫോണില്‍ ബന്ധപ്പെട്ട് കിട്ടാതായതോടെയാണ് സംശയം തോന്നി വീട്ടിലെത്തിയത്. അടച്ച വാതില്‍ വെട്ടി പൊളിച്ചു അകത്തു കടന്നു നോക്കിയപ്പോഴാണ് ഇരുവരെയും തൂങ്ങിയ നിലയില്‍ കണ്ടത്. ഗ്രില്ലില്‍ തൂങ്ങിയ രണ്ടുപേരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. സാമ്പത്തിക ബാധ്യത മൂലമാണ് ഇരുവരും ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ സംശയം. ഇവര്‍ക്ക് മക്കളില്ല.