ഭാര്യയും മക്കളും സ്വന്തം വീട്ടില്‍ പോയ സമയത്ത് യുവാവ് കിടപ്പുമുറിയില്‍ ജീവനൊടുക്കി

 

കാസര്‍കോട്: ഭാര്യയും മക്കളും സ്വന്തം വീട്ടിലേക്ക് പോയ സമയത്ത് യുവാവ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചു. കന്യപ്പാടി, ചോയിമൂലയിലെ പരേതനായ സഞ്ജീവയുടെ മകന്‍ പ്രവീണ്‍ കുമാര്‍ (32) ആണ് മരിച്ചത്. കൂലിപ്പണിക്കാരനാണ്. തിങ്കളാഴ്ച രാത്രി 11.30 മണിയോടെയാണ് സംഭവം. ഈ സമയത്ത് പ്രവീണ്‍ കുമാറും മാതാവ് ഉഷയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഭാര്യ: വിനീത. മക്കള്‍: വിവേക്, വിവന്ത. സഹോദരങ്ങള്‍: പ്രസന്നകുമാരി, പ്രകാശ്, പ്രജിത്ത്.
ബദിയഡുക്ക പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കുമ്പളയില്‍ ഒരു മാസം പ്രായമായ കുഞ്ഞിനെ വിറ്റു, പിതാവ് കസ്റ്റഡിയില്‍; ആരോഗ്യ പ്രവര്‍ത്തക നല്‍കിയ വിവരത്തെ തുടര്‍ന്ന് കുഞ്ഞിനെ നീര്‍ച്ചാലിലെ ഒരു വീട്ടില്‍ കണ്ടെത്തി, കുഞ്ഞിനെ വിട്ടു കിട്ടിയില്ലെങ്കില്‍ ജീവനൊടുക്കുമെന്ന് ഭീഷണി

You cannot copy content of this page