കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന മാലക്കല്ലിലെ അധ്യാപകന്‍ മരിച്ചു. മാലക്കല്ല് സെന്റ് മേരിസ് സ്‌കൂളിലെ അധ്യാപകനും കള്ളാര്‍ സ്വദേശിയുമായ ഐക്കര പുത്തന്‍ പുരയില്‍ സുജില്‍ മാത്യൂസ് (51) ആണ് മരിച്ചത്. അസുഖ ബാധിതനായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
പരേതരായ ഐസി മാത്യൂവിന്റെയും ഏലി ടീച്ചറുടെ മകനാണ്. ഭാര്യ: മിനി ആര്‍സി. മക്കള്‍: സുമില്‍, മിഥുല്‍, സഹോദരങ്ങള്‍: അജില്‍ മാത്യൂസ്, പ്രിജില്‍ മാത്യൂസ്. സംസ്‌കാരം ശനിയാഴ്ച കള്ളാര്‍ ക്‌നാനായ കത്തോലിക്ക പള്ളിയില്‍ നടക്കും.