കണ്ണൂര്‍: വിസ വാഗ്ദാനം ചെയ്ത് ഒരു കുടുംബത്തിലെ മൂന്നു പേരില്‍ നിന്നായി 11 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. കണ്ണൂര്‍, ആലക്കോട്, തിമിരി, കോടോപ്പള്ളിയിലെ കുന്നേല്‍ ജോബിന്‍സ് മിഖായേലിനെതിരെയാണ് കൂത്തുപറമ്പ് പൊലീസ് കേസെടുത്തത്. നിര്‍മ്മഗിരി കുറുമ്പുക്കല്‍ ഹൗസില്‍ സി. ലിന്‍ഷയുടെ പരാതിയിലാണ് കേസ്. ലിന്‍ഷയ്ക്കും ഭര്‍ത്താവിനും സഹോദരനും സ്‌പെയിന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്താണ് പണം കൈപ്പറ്റിയതെന്നു പരാതിയില്‍ പറഞ്ഞു. 2022 നവംബര്‍ മുതല്‍ മൂന്നു തവണകളായി ബാങ്ക് അക്കൗണ്ട് വഴിയാണ് പണം നല്‍കിയതെന്നും പരാതിയില്‍ പറഞ്ഞു.







