സി.എല്‍ മൊയ്തീന്‍ കുഞ്ഞി ഉമരി അന്തരിച്ചു

 

കാസര്‍കോട്: അറബിക് അധ്യാപകനും പണ്ഡിതനുമായ സി.എല്‍ മൊയ്തീന്‍ കുഞ്ഞി ഉമരി (78) അന്തരിച്ചു. ഇരിക്കൂര്‍ ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ജി.എച്ച്.എസ് ചന്ദ്രഗിരി, ജി.എച്ച്.എസ് കാസര്‍കോട്, ജി.എച്ച്.എസ് ചെമ്മനാട് തുടങ്ങി നിരവധി സ്‌കൂളുകളില്‍ അധ്യാപകനായിരുന്നു. ആലിയ അറബിക് കോളേജില്‍ നിന്നും ബിരുദം നേടിയ ശേഷം ജാമിഅ ദാറുസ്സലാം ഉമറാബാദില്‍ നിന്നും ഉപരി പഠനം. കെ.എ.ടി.എഫ് ജില്ലാ പ്രസിഡന്റ്, ചെമ്മനാട് ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മാനേജര്‍, ചെമ്മനാട് ജമാഅത്ത് കമ്മറ്റി അംഗം, ലേസ്യത്ത് മഹല്‍ കമ്മറ്റി സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
ഭാര്യ: കെ.എം സഫിയ. മക്കള്‍: സി.എല്‍ മുഹമ്മദ് യാസിര്‍ (അധ്യാപകന്‍, ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), സി.എല്‍ സെമീഹ, സി.എല്‍ യാസ്മിന്‍, സി.എല്‍ സബീല, സി.എല്‍ സാബിഖ് (അധ്യാപകന്‍, ടി.ഐ.എച്ച്.എസ് .എസ് നായന്മാര്‍മൂല), സി.എല്‍ സാജിദ് (ഖത്തര്‍), മരുമക്കള്‍: സി.എല്‍ സബീന (അധ്യാപിക, ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), എ.പി മുനീറുദ്ദീന്‍ (ഡെല്‍റ്റ ഇലക്ട്രോണിക്‌സ് ), മുഹമ്മദ് കുഞ്ഞി അത്തര്‍ (അബൂദാബി), നിസാമുദ്ദീന്‍ (ദുബായ്), നസീബ, ലുബാബ. സഹോദരങ്ങള്‍: സി.എല്‍ അബ്ദുല്ല, സി.എല്‍ അഹമ്മദ്, പരേതനായ സി.എല്‍ മാഹിന്‍, ഖദീജ, സൈനബി, നബീസ, സഫിയ, റുഖിയ്യ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page