കാസര്‍കോട്: നീലേശ്വരം ചായ്യോത്ത് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ രണ്ടാമതും സ്ഥാപിച്ച മൂന്നു സിസിടിവി ക്യാമറകള്‍ മോഷണം പോയി. ചൊവ്വാഴ്ച രാവിലെയാണ് മോഷണം പോയത് ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സന്തോഷ് നീലേശ്വരം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. സ്‌കൂള്‍ ഓഡിറ്റോറിയത്തിലും ഓഫീസിന് മുന്നിലും സ്ഥാപിച്ച മൂന്നു ക്യാമറകളാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. കഴിഞ്ഞമാസം 23നും ക്യാമറകള്‍ മോഷണം പോയിരുന്നു. തുടര്‍ന്നാണ് വീണ്ടും മൂന്നു ക്യാമറകള്‍ സ്ഥാപിച്ചത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.