കാസര്‍കോട്: വീട്ടില്‍ അതിക്രമിച്ചു കയറി പടക്കം പൊട്ടിച്ച് ഭീഷണി മുഴക്കിയെന്ന കേസില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു. കുണ്ടാറിലെ കിഷോര്‍, ബാവിക്കരയിലെ രഞ്ജിത്ത് എന്നിവരെയാണ് ബദിയഡുക്ക പൊലീസ് അറസ്റ്റു ചെയ്തത്.
ആഗസ്ത് 16ന് വൈകുന്നേരമാണ് സംഭവം. നെക്രാജെ, മാളങ്കൈയിലെ മുഹമ്മദ് കുഞ്ഞിയുടെ വീടിന് നേരെയായിരുന്നു അക്രമം. ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടുപേര്‍ പടക്കം എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഭീഷണി മുഴക്കിയെന്നാണ് കേസ്.
മുഹമ്മദ് കുഞ്ഞിയുടെ പരാതി പ്രകാരമാണ് പൊലീസ് കേസെടുത്തത്. പരാതിക്കാരന്റെ മകന്‍ അന്യമതക്കാരിയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിലുള്ള വിരോധമാണ് അക്രമത്തിനു കാരണമെന്ന് മുഹമ്മദ് കുഞ്ഞി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. ബദിയഡുക്ക ഇന്‍സ്‌പെക്ടര്‍ കെ. സുധീറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസില്‍ ഇനി ഒരാളെ കൂടി കിട്ടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.
