മലപ്പുറം: എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനെതിരെ വീണ്ടും ഗുരുതരമായ ആരോപണവുമായി പി.വി അന്‍വര്‍ എം.എല്‍.എ മലപ്പുറത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് അന്‍വര്‍ പുതിയ ആരോപണങ്ങള്‍ ഉന്നയിച്ചത്. ഇതുമായി ബന്ധപ്പെട്ട ഓഡിയോ സന്ദേശവും അദ്ദേഹം പുറത്തുവിട്ടു. കേരളത്തിന്റെ ചരിത്രത്തില്‍ ഇടതുപക്ഷം ഏറ്റവും ശക്തമായ സമരം നടത്തിയ കേസാണ് സോളാര്‍ കേസ്. കേസ് അട്ടിമറിക്കാന്‍ അജിത് കുമാര്‍ ശ്രമിച്ചു. എടവണ്ണ കേസില്‍ നിരപരാധിയെ കുടുക്കി. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലുമായി എ.ഡി.ജി.പി അജിത് കുമാറിനു ബന്ധമുണ്ട്-പി.വി അന്‍വര്‍ എം.എല്‍.എ ആരോപിച്ചു. കവടിയാര്‍ കൊട്ടാരത്തിനു സമീപത്ത് എ.ഡി.ജി.പി കൊട്ടാരം പണിതു കൊണ്ടിരിക്കുകയാണ്. 15,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള മൂന്നുനില വീടാണ് പണിയുന്നത്. സെന്റിനു മുക്കാല്‍ കോടിയോളം രൂപ വിലയുള്ള സ്ഥലം വില കൊടുത്തു വാങ്ങിയതാണ്. നാളെ മുഖ്യമന്ത്രിയെ കണ്ട് താന്‍ പറഞ്ഞ കാര്യങ്ങള്‍ വിശദീകരിക്കും. ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച് ഒരു റിട്ട. ജഡ്ജിയെ കൊണ്ട് അന്വേഷിക്കണം-അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.