15 കാരനായി നടിച്ച് 29 കാരന്‍ ലൈംഗീകമായി ചൂഷണം ചെയ്തത് 20 രാജ്യങ്ങളിലെ 286 പെണ്‍കുട്ടികളെ, ആളെ കണ്ട് ജഡ്ജിയും ഞെട്ടി

 

15-കാരനായി നടിച്ച് 29-കാരന്‍ ലൈംഗികമായി ചൂഷണം ചെയ്തത് 20 രാജ്യങ്ങളിലെ 286 പെണ്‍കുട്ടികളെ. ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന പാകിസ്ഥാന്‍കാരന്‍ മുഹമ്മദ് സൈന്‍ ഉല്‍ ആബിദീന്‍ റഷീദ് ഒടുവില്‍ പിടിയിലായി. പീഡിപ്പിക്കപ്പെട്ടവരില്‍ ഏറെയും 16 വയസില്‍ താഴെ പ്രായമുളളവരാണ്. ഓസ്‌ട്രേലിയയുടെ ചരിത്രത്തിലെ തന്നെ കുട്ടികള്‍ക്ക് നേരെ നടന്ന ഏറ്റവും വലിയ ലൈംഗികാതിക്രമം എന്നാണ് സംഭവത്തെ മാധ്യമങ്ങള്‍ എഴുതുന്നത്. ഇതുപോലെ ഒരു കേസ് ഓസ്‌ട്രേലിയയില്‍ ഇതിന് മുമ്പ് കണ്ടിട്ടില്ലെന്നും ഞെട്ടിക്കുന്ന സംഭവമെന്നും ജഡ്ജിയും പ്രതികരിച്ചു. കോടതി ഇയാളെ 7 വര്‍ഷത്തേക്ക് തടവിന് ശിക്ഷിച്ചു. 40 വര്‍ഷം മുമ്പ് ഓസ്‌ട്രേലിയയില്‍ എത്തിയതാണ് ആബിദീന്‍ റഷീദിന്റെ കുടുംബം. 15 വയസുള്ള സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ എന്ന് ചമഞ്ഞ് നിരവധി പെണ്‍കുട്ടികളുമായി ഇയാള്‍ സൗഹൃദം സ്ഥാപിച്ചിരുന്നു. രാജ്യത്തിനകത്തും പുറത്തുമായി നിരവധി പെണ്‍കുട്ടികളെ ഇയാള്‍ ലക്ഷ്യമിട്ടിരുന്നു. ഓണ്‍ലൈനിലൂടെ ചാറ്റുചെയ്യുമ്പോള്‍ തന്റെ ഫോട്ടോ അവര്‍ക്ക് അയച്ചു കൊടുക്കുകയും പിന്നീട് അവരുടെ വിശ്വാസ്യത നേടുകയുംചെയ്തിരുന്നു. പിന്നീട് അവരുടെ എന്തെങ്കിലും ചിത്രങ്ങള്‍ അയാക്കാനാവശ്യപ്പെടും. 15 -കാരനെന്ന വിശ്വാസത്തില്‍ പല പെണ്‍കുട്ടികളും സ്വന്തം നഗ്ന ചിത്രങ്ങളയച്ചു കൊടുത്തു. പിന്നീട്, ഇയാള്‍ ഈ ചിത്രങ്ങളും സ്‌ക്രീന്‍ഷോട്ടുകളും സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയക്കും എന്ന് ഭീഷണിപ്പെടുത്തി പീഡനം നടത്തിത്തുടങ്ങി. യുകെ, യുഎസ്, ജപ്പാന്‍, ഫ്രാന്‍സ് എന്നിവയുള്‍പ്പെടെ 20 രാജ്യങ്ങളില്‍ നിന്നുള്ള 286 പേരുമായി ബന്ധപ്പെട്ട 119 കുറ്റങ്ങള്‍ ഇയാള്‍ സമ്മതിച്ചു. ഇയാള്‍ അതിക്രമം കാണിച്ച പെണ്‍കുട്ടികളില്‍ മൂന്നില്‍ രണ്ടുപേര്‍ 16 വയസ് തികയാത്തവരാണ് എന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. മാനസികമായി തകര്‍ന്നിരിക്കുന്ന കുട്ടികളെയാണ് ഇയാള്‍ പലപ്പോഴും ലക്ഷ്യം വച്ചത് എന്നും പറയുന്നു. അതിനിടെ സോഷ്യല്‍ മീഡിയയിലൂടെ പെണ്‍കുട്ടികളെ ഉപദ്രവിക്കുന്ന ഒരാള്‍ ഓസ്ട്രേലിയയില്‍ ഉണ്ടെന്ന് ഇന്റര്‍പോളിനും അമേരിക്കയിലെ പൊലീസിനും വിവരം ലഭിച്ചിരുന്നു. അവര്‍ ബന്ധപ്പെട്ടതിനെത്തുടര്‍ന്ന് 2021 -ല്‍ ഓസ്ട്രേലിയന്‍ ഫെഡറല്‍ പൊലീസ് റഷീദിനെതിരെ ആദ്യം കുറ്റം ചുമത്തി അറസ്റ്റുചെയ്തു. പെര്‍ത്ത് പാര്‍ക്കില്‍ രണ്ട് വ്യത്യസ്ത അവസരങ്ങളിലായി 14 വയസ്സുള്ള കുട്ടിയെ കാറില്‍ വെച്ച് ലൈംഗികമായി ദുരുപയോഗം ചെയ്ത കുറ്റത്തിന് അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ് നിലവില്‍ ഇയാള്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പൊയിനാച്ചിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഡീസല്‍ ടാങ്ക് പൊട്ടി; റോഡിലേക്ക് ഒഴുകിയ ഡീസല്‍ വില്ലനായി, നിരവധി വാഹനങ്ങള്‍ തെന്നിമറിഞ്ഞു, പത്തോളം പേര്‍ക്ക് പരിക്ക്, ഫയര്‍ഫോഴ്‌സെത്തി ഡീസല്‍ കഴുകി കളഞ്ഞ് തുടര്‍ അപകടങ്ങള്‍ ഒഴിവാക്കി

You cannot copy content of this page