ഹൂസ്റ്റന്‍: കവര്‍ച്ച തടയാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിനിയെ ഇന്ത്യന്‍ വംശജന്‍ വെടിവെച്ചു കൊന്നു. നേപ്പാള്‍ സ്വദേശിനിയായ മുന പാണ്ഡെ (21)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇന്ത്യന്‍ വംശജനായ ബോബിസിങ്ഷാ (52)യെ പൊലീസ് അറസ്റ്റ് ചെയ്തു.
പഠനത്തിനായി 2021ല്‍ ഹൂസ്റ്റണില്‍ എത്തിയ മുന ഒരു അപ്പാര്‍ട്ട്‌മെന്റിലാണ് താമസിച്ചിരുന്നത്. അപ്പാര്‍ട്ട്‌മെന്റില്‍ കവര്‍ച്ചയ്‌ക്കെത്തിയതായിരുന്നു ബോബി. കവര്‍ച്ച തടയാനുള്ള ശ്രമം നടത്തിയ മുനയെ വെടിവെക്കുകയായിരുന്നു. അപ്പാര്‍ട്ട്‌മെന്റില്‍ യുവതി മരിച്ചു കിടക്കുന്നുവെന്ന അജ്ഞാത ഫോണ്‍ കോളിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. പരിശോധനയില്‍ മുനയുടെ ശരീരത്തില്‍ മൂന്നു വെടിയുണ്ടകള്‍ തുളച്ചു കയറിയതായി കണ്ടെത്തി. സിസിടിവി ദൃശ്യം പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റു ചെയ്തത്.