കണ്ണൂര്‍: ബുള്ളറ്റില്‍ കഞ്ചാവു കടത്തുകയായിരുന്ന രണ്ടു യുവാക്കള്‍ അറസ്റ്റില്‍. വടകര, കൊയിലാണ്ടി സ്വദേശികളായ എം.പി മുഹമ്മദ് റാഫി (32), ആര്‍. അഖിലേഷ് (31) എന്നിവരെയാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.ആര്‍ രാജീവിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ഇവരില്‍ നിന്ന് 240 ഗ്രാം കഞ്ചാവു പിടികൂടി. കര്‍ണ്ണാടകയില്‍ നിന്നു കടത്തുകയായിരുന്നു കഞ്ചാവ്. ഏതാനും ദിവസമായി കൂട്ടുപുഴ ചെക്ക്‌പോസ്റ്റില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ അഞ്ച് മയക്കുമരുന്നു കേസുകളാണ് പിടികൂടിയത്.







