കാസര്‍കോട്: രാത്രിയില്‍ വഴി തെറ്റി നടന്നു പോവുകയായിരുന്ന യുവാവ് 23 കോല്‍ താഴ്ചയുള്ള കിണറ്റില്‍ വീണു. വിവരമറിഞ്ഞ് എത്തിയ പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് കിണറ്റില്‍ വീണ ആളെ രക്ഷപ്പെടുത്തി; യുവാവിനു ലഭിച്ചത് രണ്ടാംജന്മം.
ബുധനാഴ്ച രാത്രി വെള്ളരിക്കുണ്ട്, ബിരിക്കുളം, നവോദയ നഗറിലാണ് സംഭവം. നടന്നു പോകുന്നതിനിടയില്‍ വഴി തെറ്റിപ്പോയ ബിരിക്കുളം സ്വദേശിയായ യുവാവാണ് ആള്‍മറയില്ലാത്ത കിണറ്റില്‍ വീണത്. എന്തോ വീഴുന്ന ശബ്ദം കേട്ട പരിസരവാസി കിണറിനു സമീപത്തു എത്തിയപ്പോഴാണ് യുവാവിനെ കിണറ്റില്‍ വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് എത്തിയ ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരുടെ സഹായത്തോടെയാണ് യുവാവിനെ റെസ്‌ക്യു നെറ്റ് ഉപയോഗിച്ച് രക്ഷപ്പെടുത്തിയത്. യുവാവിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം തിരിച്ചയച്ചു.