തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ 72.23 കോടി രൂപ കൂടി അനുവദിച്ചു. കഴിഞ്ഞ ആഴ്ചയില്‍ ഇതേ ആവശ്യത്തിന് 71.53 കോടി രൂപ അനുവദിച്ചിരുന്നു. ഇതിനു പുറമേ മാസന്തോറും 50 കോടി രൂപയും സഹായമായി നല്‍കുന്നു. 6000 ത്തോളം ബസുകളും അതില്‍നിന്നുള്ള വരുമാനവും 50ല്‍പ്പരം ബസ് സ്റ്റാന്ഡ് ഷോപ്പിങ് കോംപ്ലക്‌സുകളും അതില്‍ നിന്നുള്ള വരുമാനവും കൊണ്ട് കോര്‍പ്പറേഷന്‍ നടത്തിക്കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കാലിയായ ഖജനാവില്‍ നിന്ന് ഈ ഔദാര്യം. രണ്ടാംപിണറായി സര്‍ക്കാര്‍ ഇതുവരെ 5940 കോടി രൂപ കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുടങ്ങാതിരിക്കാന്‍ ഇത്തരത്തില്‍ നല്‍കിയിട്ടുണ്ട്.







