ജോർദ്ദാൻ: ആടുജീവിതം എന്ന സിനിമയിൽ അഭിനയിച്ചതിൽ ഖേദം പ്രകടിപ്പിച്ച് ജോർദാനി നടൻ ആകിഫ് നജം. സൗദി അറേബ്യൻ ജനതയോട് മാപ്പ് പറയുന്നുവെന്നും അദ്ദേഹം അറിയിച്ചു. സൗദി അറേബ്യയെയും സൗദി ജനതയേയും മികച്ച രീതിയിൽ സിനിമയിൽ അവതരിപ്പിക്കണമെന്നാണ് ആഗ്രഹിച്ചത്. എന്നാൽ സിനിമ പുറത്തുവന്നതോടെയാണ് യഥാർഥ കഥ മനസ്സിലായത്. ആടുജീവിതത്തിലെ വില്ലനായ അറബിയുടെ വേഷത്തിൽ അഭിനയിച്ചതിന് ഒമാൻ നടൻ താലിബ് അൽ ബലൂഷിക്ക് സൗദി അറേബ്യ പ്രവേശന വിലക്ക് ഏർപ്പെടുത്തിയതായി വാർത്ത ഉണ്ടായിരുന്നെങ്കിലും അദ്ദേഹം അത് നിഷേധിച്ചിരുന്നു. സിനിമയുടെ കഥയുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും അറിഞ്ഞിരുന്നെങ്കില്‍ ഒരു സാഹചര്യത്തിലും അഭിനയിക്കുമായിരുന്നില്ലെന്നും ആകിഫ് നജം പറഞ്ഞു. ജോര്‍ദാന്‍ ജനതക്ക് സൗദി ഭരണാധികാരികളുമായും ജനങ്ങളുമായും സാഹോദര്യ, കുടുംബബന്ധങ്ങളുമുണ്ട്. തിരക്കഥ പൂർണമായും വായിച്ചിരുന്നില്ല. സിനിമ കണ്ടപ്പോഴാണ് സൗദിയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്ന് മനസ്സിലായതെന്നും അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ പറഞ്ഞു.