ഫോണിലൂടെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു; നടൻ സിദ്ദിഖിനെതിരെ ഒരു നടി  ഡിജിപിക്ക് പരാതി നൽകി 

 

തിരുവനന്തപുരം: നടൻ സിദ്ദിഖ് ലൈംഗികാതിക്രമം നടത്തിയെന്ന് നടി പൊലീസിൽ പരാതി നൽകി. ഡി ജി പിക്ക് ഇ മെയിൽ മുഖേനെയാണ് പരാതി നൽകിയത്. പരാതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് വിളിച്ച് വരുത്തി 2016 ൽ തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് ബലാത്സംഗം ചെയ്തെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. പിന്നാലെ സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജി വെച്ചിരുന്നു.  സിനിമയിൽ അവസരം വാദ്ഗാനം ചെയ്തായിരുന്നു പീഡനം. സമൂഹമാധ്യമങ്ങളിലൂടെ നേരത്തെ നടി വിഷയം ഉന്നയിച്ചിരുന്നു. എന്നാൽ ഇതൊന്നും കൂസാതെ യുവനടിയെ വെല്ലുവിളിച്ച സിദ്ദിഖ് താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചു ജയിച്ചു. ഒടുവിൽ ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് നടി മാധ്യമങ്ങൾക്ക് മുന്നിൽ സിദ്ധിക്കിന്റെ പേരെടുത്ത് പറഞ്ഞ് ആരോപണം ആവർത്തിച്ചത്. പിന്നാലെ താരസംഘടന അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും സിദ്ദിഖ് രാജി വെച്ചു.  സിദ്ദിഖിനെതിരെ മാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ചെങ്കിലും പരാതി നല്‍കുന്ന കാര്യത്തില്‍ നടി അന്തിമ തീരുമാനം എടുത്തിരുന്നില്ല. എന്നാല്‍ പ്രത്യേക അന്വേഷണ സംഘത്തിലെ ഡിഐജി അജിത ബീഗം നടിയെ വിളിക്കുകയും കേസുമായി മുന്നോട്ട് പോകുന്നത് സംബന്ധിച്ച് സംസാരിക്കുകയും ചെയ്തിന് പിന്നാലെയാണ് നീക്കം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page