കാസര്‍കോട്: ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന ഓട്ടോഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി. ബന്തിയോട് പഞ്ചത്തൊട്ടി എസ്.സി കോളനിയിലെ പരേതനായ നാരായണയുടെ മകന്‍ പി സുധാകര(36) ആണ് അന്തരിച്ചത്. ബന്തിയോട്ട് ഓട്ടോഡ്രൈവറായിരുന്നു. തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നോക്കിയപ്പോള്‍ അവശനിലയില്‍ കാണപ്പെട്ട സുധാകരയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. ഹൃദയാഘാതമാണ് കാരണമെന്ന് സംശയിക്കുന്നു. മാതാവ് ദേവകി. സഹോദരങ്ങള്‍: സതീശ, കവിത, സരിത.