കാസര്‍കോട്: വസ്ത്രാലയത്തിന്റെ മറവില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഇ -സിഗരറ്റ് വില്‍പ്പന നടത്തുന്നതായുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് ബന്തിയോട്ട് പൊലീസ് റെയ്ഡ്. ഡ്രങ്ക്‌മെന്‍സ് വെഡ്ഡിംഗ് ഹൗസില്‍ നടത്തിയ പരിശോധനയില്‍ നാല് ഇ- സിഗരറ്റുകള്‍ പിടികൂടി. സ്ഥാപനത്തിന്റെ മാനേജിംഗ് പാര്‍ട്ണര്‍ മഞ്ചേശ്വരത്തെ അബൂബക്കര്‍ ജംഷീദ് (27), പാര്‍ട്ണര്‍ ഷിറിയയിലെ മൂസ ഖലീല്‍ (32) എന്നിവര്‍ക്കെതിരെ കേസെടുത്തതായി കുമ്പള എസ് ഐ കെ ശ്രീജേഷ് പറഞ്ഞു. ഇ -സിഗരറ്റ് വില്പ്പനയെകുറിച്ച് കൂടുതല്‍ അന്വേഷണം തുടരുന്നതായി കൂട്ടിച്ചേര്‍ത്തു.
