കാസർകോട്: മഞ്ചേശ്വരം, കാസർകോട് , മടക്കര ഫിഷ് ലാൻ്റിംഗ് സെൻ്ററുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നു കോയിപ്പാടി, ഷിറിയ പുലിമുട്ടു വികസന സമിതി ആവശ്യപ്പെട്ടു. ഹാർബറി നുള്ളിൽ കയറുന്ന മുഴുവൻ യാനങ്ങൾക്കും സംരക്ഷണം ഉറപ്പാക്കണമെന്നു സമിതി ആവശ്യമുന്നയിച്ചു.ഇപ്പോൾ യാനങ്ങൾക്കു ഹാർബർമായി യാതൊ രു ബന്ധവുമില്ലാത്ത സ്ഥിതിയിലാണ് ഈ ഹാർബുകളെന്നു സമിതി ആരോപിച്ചു .ഹാർബറിനകത്ത് സ്ഥിരം പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണം. ഈ ആവശ്യങ്ങൾ ഉന്നയിച്ചു സമിതി ഫിഷറീസ് മന്ത്രി, ജില്ലാ കളക്ടർ ,പോർട്ട് – ഫിഷറീസ് വകുപ്പ് അധികൃതർ എന്നിവർക്കു നിവേദനം നൽകി.