കാസര്‍കോട്: കെ.എസ്.ടി.എ മുന്‍ നേതാവും സംഘാടകനുമായിരുന്ന ബായാര്‍, കുറുവേരിയിലെ എസ്. നാരായണഭട്ട് (85) അന്തരിച്ചു. മകന്‍ ഗണേഷിനൊപ്പം കോഴിക്കോട്ടായിരുന്നു താമസം. മൃതദേഹം ശനിയാഴ്ച വൈകുന്നേരം നാട്ടിലെത്തിച്ച് സംസ്‌കരിക്കും. ഭാര്യ: പരേതയായ ലക്ഷ്മി. മകള്‍: രേഖ. കെ.എസ്.ടി.എ സംസ്ഥാന കമ്മറ്റി അംഗമായിരുന്ന നാരായണ ഭട്ട് ബായാര്‍, ഹെദ്ദാരി സ്‌കൂളിലെ റിട്ട. അധ്യാപകനാണ്. ബായാര്‍ മിത്രമണ്ഡലി ഗ്രന്ഥാലയം പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
