കാസര്‍കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കരുതെന്ന് പ്രചരിപ്പിച്ച ആള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഫേസ് ബുക്കിലാണ് പ്രചാരണം നടത്തിയത്. ഇത് ശ്രദ്ധയില്‍പ്പെട്ട കാസര്‍കോട് സൈബര്‍ പൊലീസാണ് സ്വമേധയാ കേസെടുത്തത്. വ്യാജപ്രചരണം നടത്തിയ ആളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. വയനാട് ദുരന്തത്തിനു ശേഷം ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ വര്‍ധിച്ചതോടെ സാമൂഹ്യമാധ്യമങ്ങള്‍ സൈബര്‍ പൊലീസിന്റെ കര്‍ശന നിരീക്ഷണത്തിലാണ്.