കാസര്‍കോട്:കുളിമുറിയില്‍ കുഴഞ്ഞു വീണ ഗൃഹനാഥന് മരിച്ചു. മേല്‍പ്പറമ്പ്, കട്ടക്കാലിലെ ഷാഫി (62)യാണ് ബുധനാഴ്ച പുലര്‍ച്ചെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. ചൊവ്വാഴ്ച കട്ടക്കാലിലെ വീട്ടിലാണ് സംഭവം. ആദ്യം കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീടാണ് പരിയാരത്തേക്ക് മാറ്റിയത്. മുന്‍ പ്രവാസിയായ ഷാഫി കുമ്പള, കുണ്ടങ്കേരടുക്കയിലെ പരേതരായ സൈനുദ്ദീന്‍-മാഞ്ഞുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ഫൗസി. മക്കള്‍: നിസാം (ഖത്തര്‍), സൈനുദ്ദീന്‍ (ദുബായ്), ആമിനത്ത് ഷുഹൈന. മരുമക്കള്‍: റുക്സാന, മന, ബഷീര്‍. സഹോദരങ്ങള്‍: ബഷീര്‍, അബൂബക്കര്‍, അബു, ആയിഷ.
