കാസര്‍കോട്: സ്വകാര്യ ആശുപത്രിയില്‍ കയറി ഡോക്ടറെ മര്‍ദ്ദിക്കുകയും ഉപകരണങ്ങള്‍ തകര്‍ക്കുകയും ചെയ്തുവെന്ന കേസില്‍ അറസ്റ്റിലായ പ്രതി റിമാന്റില്‍. മാവുങ്കാല്‍ സ്വദേശിയായ മണികണ്ഠ(42)നെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. അജിത് കുമാര്‍ അറസ്റ്റ് ചെയ്തത്. ഏതാനും ദിവസം മുമ്പ് പുതിയ കോട്ടയിലെ ക്ഷേത്ര ഓഫീസില്‍ അതിക്രമിച്ചു കയറി അക്രമം നടത്തിയ കേസിലെ പ്രതിയാണ് മണികണ്ഠനെന്നു പൊലീസ് പറഞ്ഞു. പ്രസ്തുത കേസില്‍ അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടതിനു പിന്നാലെയാണ് ആശുപത്രിയില്‍ കയറി അക്രമം നടത്തിയതെന്നു കൂട്ടിച്ചേര്‍ത്തു.
