വിശ്വഗുരു ശ്രീനാരായണഗുരുദേവന്റെ 170-ാം ജന്മദിനമാണ് ഇന്ന്. ഗുരുദേവന്റെ ജന്മഗൃഹമായ ചെമ്പഴന്തിയിലും വര്‍ക്കല ശിവഗിരിയിലും അരുവിപ്പുറത്തും ഗുരുദേവ ജയന്തി ആഘോഷങ്ങള്‍ തുടങ്ങി.
ജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട് തിങ്കളാഴ്ച ശിവഗിരി മഠം ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പതാക ഉയര്‍ത്തി. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തില്‍ ശ്രീനാരായണ ദാര്‍ശനിക സമ്മേളനം വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. വൈകിട്ട് നടക്കുന്ന ജയന്തി സമ്മേളനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനും നിര്‍വഹിക്കും. കാസര്‍കോട് ജില്ലയില്‍ എസ്.എന്‍ഡിപി യോഗത്തിന്റെ നേതൃത്വത്തില്‍
വിവിധ സ്ഥലങ്ങളില്‍ ഗുരുജയന്തി ആഘോഷം നടക്കുകയാണ്. നെല്ലിക്കുന്ന് സുബ്രഹ്‌മണ്യ ക്ഷേത്രത്തിലും ജയന്തി ആഘോഷിക്കുന്നുണ്ട്. എസ്എന്‍ഡിപി മഞ്ചേശ്വരം ശാഖയുടെ നേതൃത്വത്തില്‍ ജയന്തി ആഘോഷം നടന്നു. അച്ചാംതുരുത്തി ശ്രീ നാരായണ ഗുരു സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ ശ്രീ നാരാണ ഗുരുജയന്തിയും, അനുമോദന സദസ്സും സംഘടിപ്പിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി പരിപാടി ഉദ്ഘാടനം ചെയ്തു.







