കാസര്‍കോട്: ജില്ലയിലെ മികച്ച പൊലീസ് ഓഫീസറായി ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.അജിത്ത് കുമാറിനെ തെരഞ്ഞെടുത്തു. ജുലൈ മാസത്തില്‍ നടത്തിയ പ്രകടനം പരിഗണിച്ചാണ് ഇദ്ദേഹത്തെ ജില്ലാ പൊലീസ് മേധാവി പി. ബിജോയ് മികച്ച ഓഫീസറായി തെരഞ്ഞെടുത്തത്. ലഹരിക്കെതിരെയുള്ള പൊലീസ് നടപടി, നിരവധി പിടികിട്ടാപ്പുള്ളികളുടെ അറസ്റ്റ്, സമാധാന പരിപാലനത്തിലെ മേന്മ, കവര്‍ച്ചക്കാരെ കണ്ടെത്തി അറസ്റ്റ് ചെയ്യല്‍ എന്നിവ പരിഗണിച്ചാണ് മികച്ച പൊലീസ് ഉദ്യോഗസ്ഥനായി തെരഞ്ഞെടുത്തത്. ഏതാനും മാസം മുമ്പാണ് അജിത് കുമാര്‍ കാസര്‍കോട് സ്‌റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ നിന്നു ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍സ്‌പെക്ടറായി സ്ഥലം മാറിയെത്തിയത്.
