ദേശീയ ബന്ദ്; കേരളത്തിലും നാളെ ഹര്‍ത്താല്‍ ആചരിക്കുമെന്ന് വിവിധ ആദിവാസി-ദളിത് സംഘടനകള്‍

ന്യൂഡല്‍ഹി:നാളെ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ് സംവരണ ബച്ചാവോ സംഘര്‍ഷ് സമിതി. എസ് സി-എസ്ടി വിഭാഗങ്ങള്‍ക്കിടയിലെ ഉപസംവരണത്തിന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം എന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സംവരണ ബച്ചാവോ സംഘര്‍ഷ് സമിതി ആഗസ്റ്റ് 21ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഇതിന്റെ ഭാഗമായി കേരളത്തിലും നാളെ ഹര്‍ത്താല്‍ ആചരിക്കുമെന്ന് വിവിധ ആദിവാസി-ദളിത് സംഘടനകള്‍ അറിയിച്ചു. വയനാട് ജില്ലയെ ഒഴിവാക്കിയിട്ടുണ്ട്. ഊരുകൂട്ട ഏകോപന സമിതി, ഗോത്രമഹാസഭ, മലഅരയ സംരക്ഷണസമിതി, എം സി എഫ്, വിടുതലൈ ചിരിതൈഗള്‍ കച്ഛി, ദളിത് സാംസ്‌കാരികസഭ, കേരള സാംബവ സൊസൈറ്റി, കേരള ഉള്ളാട നവോഥാനസഭ എന്നീ സംഘടനകളാണ് ഹര്‍ത്താലിന് നേതൃത്വം നല്‍കുന്നത്. രാവിലെ ആറു മണി മുതല്‍ വൈകീട്ട് ആറ് വരെയായിരിക്കും ഹര്‍ത്താല്‍.
കേരളത്തില്‍ പൊതുഗതാഗതത്തെയും സ്‌കൂളുകളുകള്‍, പരീക്ഷകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നാണ് സമരാനുകൂലികള്‍ പറയുന്നത്. സംസ്ഥാന വ്യാപകമായി പ്രതിഷേധ റാലികള്‍ സംഘടിപ്പിക്കാന്‍ സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. സുപ്രീംകോടതിവിധി മറികടക്കാന്‍ പാര്‍ലമെന്റ് നിയമനിര്‍മാണം നടത്തുക, വിദ്യാഭ്യാസ മേഖലയില്‍ അടിച്ചേല്‍പ്പിച്ച 2.5 ലക്ഷം രൂപ വാര്‍ഷിക വരുമാനപരിധി ഉള്‍പ്പെടെ എല്ലാത്തരം ക്രീമിലെയര്‍ നയങ്ങളും റദ്ദാക്കുക, എസ് സി, എസ് ടി ലിസ്റ്റ് ഒമ്പതാം പട്ടികയില്‍പെടുത്തി സംരക്ഷിക്കുക തുടങ്ങിയവയാണ് സംഘടനകളുടെ ആവശ്യം. സമഗ്ര ജാതി സെന്‍സസ് ദേശീയതലത്തില്‍ നടത്തണമെന്നും ആവശ്യപ്പെട്ടു.

 

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page