തൃക്കരിപ്പൂരില്‍ റെയില്‍വെട്രാക്കില്‍ കരിങ്കല്ല് നിരത്തി വെച്ച സംഭവം; ടെസ്റ്റ് ഡോസെന്ന് സംശയം, പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

 

കാസര്‍കോട്: തൃക്കരിപ്പൂര്‍, ബീരിച്ചേരി റെയില്‍വെ ഗേറ്റിനു സമീപത്ത് റെയില്‍പ്പാളത്തില്‍ കരിങ്കല്ല് നിരത്തിവച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. തൃക്കരിപ്പൂര്‍-പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള ബീരിച്ചേരി ഗേറ്റിനു സമീപത്തു രണ്ടിടങ്ങളിലാണ് കരിങ്കല്ല് നിരത്തി വച്ചത്. ഞായറാഴ്ച രാത്രി 7.55ന് തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്‌സ്പ്രസ് കടന്നു പോകുമ്പോഴാണ് സംഭവം. എഞ്ചിന്‍ ഉലയുന്നത് ശ്രദ്ധയില്‍പ്പെട്ട ലോക്കോപൈലറ്റ് റെയില്‍വെ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് റെയില്‍വെ ജീവനക്കാര്‍ ബീരിച്ചേരിയില്‍ എത്തി പരിശോധിച്ചപ്പോഴാണ് ട്രാക്കില്‍ കല്ലുകള്‍ പൊടിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
സംഭവത്തെക്കുറിച്ച് ഇന്റലിജന്‍സ് വിഭാഗവും അന്വേഷണം തുടങ്ങി. കാസര്‍കോട് ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ നേരത്തെയും ട്രാക്കില്‍ കല്ലു കയറ്റി വച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ട്രെയിന്‍ ഉലയുന്ന പ്രശ്‌നം ഉണ്ടായിരുന്നില്ല. അതിനാല്‍ ബീരിച്ചേരിയില്‍ ഉണ്ടായ സംഭവത്തെ അധികൃതര്‍ ഗൗരവത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്നാണ് സൂചന.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മഞ്ചേശ്വരത്ത് ഏക മകളെയും ഭാര്യാസഹോദരി ഭര്‍ത്താവിനെയും കുത്തിക്കൊന്ന കേസ്: കത്തിവാങ്ങിയത് ഉപ്പളയിലെ കടയില്‍ നിന്ന്; തെളിവെടുപ്പിനിടയില്‍ പ്രതിക്കു നേരെ സ്ത്രീകളടക്കമുള്ളവരുടെ പ്രതിഷേധം, നാടകീയ രംഗങ്ങള്‍

You cannot copy content of this page