കാസര്‍കോട്: കര്‍ണാടക സൂറത്കല്ലിലില്‍ നിന്നും റാണിപുരം ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് എത്തിയ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് ഒരാള്‍ മരണപ്പെട്ടു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. കര്‍സൂറത്കല്‍ എന്‍ഐടി യിലെ അരീബുദ്ദീന്‍(22) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ രാവിലെ പെരുതടി അംഗണവാടിക്ക് സമീപമാണ് അപകടം. നിയന്ത്രണം വിട്ട ആള്‍ട്ടോ കാര്‍ കുഴിയിലേക്ക് മറിയുകയായിരുന്നു. കാറിനടയില്‍പെട്ട വിദ്യാര്‍ഥിയെ പൂടംകല്ലിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല. ഇവര്‍ പൂടംകല്ല് ആശുപത്രിയില്‍ ചികില്‍സയിലാണ്. കര്‍ണാടകയില്‍ നിന്ന് വാടകക്കെടുത്ത കാറുമായാണ് നാലംഗ സംഘം റാണിപുരത്തേക്ക് തിരിച്ചത്. സൂറത്കല്‍ എന്‍ഐടിയിലെ എഞ്ചിനീയറിങ് വിദ്യാര്‍ഥികളാണ് എല്ലാവരും.







