മടിക്കേരിയിലെ വാടകവീട് കേന്ദ്രീകരിച്ച് ആയുധ നിര്‍മ്മാണം; തോക്കുകളും പിസ്റ്റളുകളുമായി 3 പേര്‍ അറസ്റ്റില്‍, സൂത്രധാരനായ ഇടുക്കി സ്വദേശി മുങ്ങി

മടിക്കേരിയിലെ വാടക വീടു കേന്ദ്രീകരിച്ച് നടന്നിരുന്ന ആയുധനിര്‍മ്മാണ കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ്. രണ്ട് വീതം നാടന്‍ തോക്കും പിസ്റ്റളുകളുമായി മൂന്ന് പേര്‍ അറസ്റ്റില്‍. രവി, ശിവറാം, കോട്ടി എന്നിവരാണ് അറസ്റ്റിലായത്. ആയുധനിര്‍മ്മാണ കേന്ദ്രത്തിന്റെ സൂത്രധാരന്‍ ഇടുക്കി സ്വദേശിയായ സുരേഷ് എന്ന് പേരുള്ള ആളാണെന്നും ഇയാള്‍ ഒളിവില്‍ പോയതായും പൊലീസ് പറഞ്ഞു. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് സുരേഷ് മടിക്കേരിയിലെ വാടകവീട്ടിലെത്തിയത്. കൊല്ലപ്പണിക്കായാണ് വീടെടുത്തത്. എന്നാല്‍ കൊല്ലപ്പണിയുടെ മറവില്‍ തോക്കടക്കമുള്ള ആയുധങ്ങള്‍ നിര്‍മ്മിച്ചു വില്‍പ്പന നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് വാടകവീട്ടില്‍ പൊലീസ് റെയ്ഡ് നടത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page