തിരുവനന്തപുരം: 2023-ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിച്ചു. ആടുജീവിതത്തിലെ നജീബായി അഭിനയിച്ച പൃഥ്വിരാജാണ് മികച്ച നടന്‍. ആടുജീവിതം സംവിധാനം ചെയ്ത ബ്ലസിയാണ് മികച്ച സംവിധായകന്‍. മികച്ച നടിക്കുള്ള പുരസ്‌കാരം ഉര്‍വശിയും ബീന ആര്‍ ചന്ദ്രനും പങ്കിട്ടു. മികച്ച ജനപ്രിയ ചിത്രമായി ആടുജീവിതം തെരഞ്ഞെടുത്തു. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരവും ആടുജീവിതത്തിന് ലഭിച്ചു. മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ് ഫാസില്‍ റസാഖിനു ലഭിച്ചു. തടവ് ആണ് സിനിമ. അന്തരിച്ച കിഷോര്‍ കുമാര്‍ എഴുതിയ ‘മഴവില്‍ കണ്ണിലൂടെ മലയാള സിനിമ’ എന്ന പുസ്തകത്തിന് മികച്ച സിനിമാ ഗ്രന്ഥത്തിനുള്ള അവാര്‍ഡ് ലഭിച്ചു.
മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ്: റോഷന്‍ മാത്യു (ഉള്ളൊഴുക്ക്)
മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ്: സുമംഗല (സ്ത്രീ ) ജനനം 1947 പ്രണയം തുടരുന്നു
മികച്ച വസ്ത്ര അലങ്കാരം: ഫെമിന ജബ്ബാര്‍ (ഓ ബേബി)
മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റ് : രഞ്ജിത്ത് അമ്പാടി (ആടുജീവിതം)
മികച്ച ശബ്ദ ലേഖനം : ജയദേവന്‍ ചക്കാടത്ത്, അനില്‍ ദേവന്‍ (ഉള്ളൊഴുക്ക്)
മികച്ച ശബ്ദ മിശ്രണം: റസൂല്‍ പൂക്കുട്ടി, ശരത് മോഹന്‍ (ആടുജീവിതം)
മികച്ച കലാ സംവിധായകന്‍ : മോഹന്‍ ദാസ് (2018)
മികച്ച പിന്നണി ഗായകന്‍ (ആണ്): വിദ്യാധരന്‍ മാസ്റ്റര്‍ (ജനനം 1947 പ്രണയം തുടരുന്നു)
മികച്ച പശ്ചാത്തല സംഗീത സംവിധായകന്‍: മാത്യൂസ് പുളിക്കല്‍ (കാതല്‍ ദി കോര്‍)
മികച്ച സംഗീത സംവിധായകന്‍ (ഗാനങ്ങള്‍): ജസ്റ്റിന്‍ വര്‍ഗീസ് (ചാവേര്‍)
മികച്ച അവലംബിത തിരക്കഥ: ബ്ലെസി (ആടുജീവിതം)