മലപ്പുറം: കൂട്ടുകാര്‍ക്കൊപ്പം കുളത്തില്‍ കുളിക്കുന്നതിനിടയില്‍ ആറാംക്ലാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കോട്ടയ്ക്കല്‍, ചെനക്കല്‍, പൂക്കയില്‍ മുഹമ്മദലിയുടെ മകന്‍ മുഹമ്മദ് അഫ്‌ലഹ് (12) ആണ് മരണപ്പെട്ടത്. കൂട്ടുകാര്‍ക്കൊപ്പം കുറ്റിപ്പുറം, സര്‍ഹിന്ദ് നഗറിലെ കുളത്തില്‍ കുളിക്കുന്നതിനിടയിലായിരുന്നു അപകടം. കൂട്ടുകാരുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ അഫ്്‌ലഹിനെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. ജീവന്‍ രക്ഷിക്കാനുള്ള ശ്രമം തുടരുന്നതിനിടയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. കോട്ടൂര്‍ എ.കെ.എം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥിയാണ്. സ്‌കൂളിന് വെള്ളിയാഴ്ച അവധി നല്‍കി.