കല്‍പ്പറ്റ: പ്രതിയില്‍ നിന്നു കൈക്കൂലി വാങ്ങുന്നതിനിടയില്‍ എസ്.ഐ.യെ വിജിലന്‍സ് പിടികൂടി. സുല്‍ത്താന്‍ ബത്തേരി എസ്.ഐ സാബുവിനെയാണ് വിജിലന്‍സ് ഡിവൈ.എസ്.പി ഷാജി വര്‍ഗീസും സംഘവും അറസ്റ്റു ചെയ്തത്.
ഒരു കേസിലെ പ്രതിയായ യുവാവ് നല്‍കിയ പരാതി പ്രകാരമാണ് അറസ്റ്റ്. എല്ലാ ബുധനാഴ്ചകളിലും പൊലീസ് സ്റ്റേഷനില്‍ എത്തി ഒപ്പിടണമെന്ന് പ്രതിക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ നിര്‍ദ്ദേശം തെറ്റിക്കുന്നതായി കാണിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് ഭീഷണിപ്പെടുത്തി പ്രതിയായ യുവാവില്‍ നിന്നു എസ്.ഐ 40,000 രൂപ ആവശ്യപ്പെട്ടു. എന്നാല്‍ പണം കൊടുക്കാന്‍ പരാതിക്കാരന്‍ തയ്യാറായില്ല. പകരം വിജിലന്‍സിനെ അറിയിച്ചു. തുടര്‍ന്ന് വിജിലന്‍സ് നല്‍കിയ നിര്‍ദ്ദേശ പ്രകാരം പ്രതിയായ യുവാവ് പണവുമായി പൊലീസ് ക്വാര്‍ട്ടേഴ്‌സിനു സമീപത്തു എത്തിയപ്പോഴാണ് എസ്.ഐ സാബു വിജിലന്‍സിന്റെ പിടിയിലായത്.