കണ്ണൂര്‍: പയ്യന്നൂര്‍ ഗേള്‍സ് സ്‌കൂള്‍ കോമ്പൗണ്ടിനകത്ത് കുടുംബശ്രീ നടത്തുന്ന കോഫി ഷോപ്പില്‍ കള്ളന്‍ കയറി. വായ്പാഗഡു അടയ്ക്കാനായി മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന 8000 രൂപയുമായി കള്ളന്‍ സ്ഥലംവിട്ടു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. പയ്യന്നൂര്‍ നഗരസഭാ കുടുംബശ്രീ പ്രവര്‍ത്തകരായ ചിത്രലേഖ, എം.വിജി എന്നിവരാണ് കോഫി ഷോപ്പ് നടത്തുന്നത്. സ്ഥാപനത്തിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കയറിയ കള്ളന്‍ മേശവലുപ്പ് കുത്തിത്തുറന്നാണ് പണം കൈക്കലാക്കിയത്. പയ്യന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.