തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് സംസ്ഥാനത്തെ ബിവറേജസ് കോർപറേഷൻ മദ്യവിൽപ്പനശാലകൾ നാളെ (15-08-2024) പ്രവർത്തിക്കില്ല. സ്വാതന്ത്ര്യദിനത്തിൽ പൊതു അവധിയായതിനാലാണ് ബിവറേജസ് കോർപ്പറേഷൻ ജീവനക്കാർക്കും അവധി നൽകിയിട്ടുള്ളത്. പതിവ് പോലെ വെള്ളിയാഴ്ച ബിവറേജുകൾ തുറന്ന് പ്രവൃത്തിക്കും. നാളെ കൺസ്യൂമർഫെഡ് മദ്യവിൽപ്പനശാലകളും ബാറുകളും തുറന്ന് പ്രവൃത്തിക്കും. പതിവ് ഡ്രൈഡേയ്ക്ക് പുറമെ തിരുവോണം, റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം എന്നിവയ്ക്കും സംസ്ഥാനത്തെ ബിവറേജുകൾ പ്രവൃത്തിക്കില്ല.അതേസമയം ഈ മാസം 20 ന് സംസ്ഥാനത്ത് സമ്പൂർണ ഡ്രൈ ഡേ ആയിരിക്കും. ശ്രീനാരായണഗുരു ജയന്തി ആയതിനാലാണ് ഓഗസ്റ്റ് 20 ന് സംസ്ഥാനത്ത് ഡ്രൈ ഡേ ഏർപ്പെടുത്തിയിട്ടുള്ളത്. അന്ന് സംസ്ഥാനത്തെ ബെവ്കോ മദ്യവില്‍പ്പനശാലകൾക്കൊപ്പം കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പ്പനശാലകളും ബാറുകളും അടഞ്ഞുകിടക്കും.