തൃശൂര്‍: അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചേലക്കര, ചീപ്പാറ സ്വദേശികളായ അബ്ദുല്‍ സിയാദ്-ഷാജിദ ദമ്പതികളുടെ മകന്‍ ആസിം സിയാദ് (10) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയിലാണ് ആസിമിനെ വീട്ടിനകത്ത് തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ചേലക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. നില ഗുരുതരമായതിനാല്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. എസ്.എം.ടി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ആസിം.
കഴിഞ്ഞ ദിവസം ചേലക്കരയില്‍ കഴുത്തില്‍ ഷാള്‍ കുരുങ്ങി പത്തുവയസ്സുകാരി മരിച്ചിരുന്നു. ഈ സംഭവത്തിന്റെ നടുക്കം മാറും മുമ്പാണ് അതേ പ്രായത്തിലുള്ള മറ്റൊരു കുട്ടി കൂടി മരിച്ചത്.
