കാസര്‍കോട്: മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കാസര്‍കോട് ജില്ലയിലെ മികച്ച സേവനം കണക്കിലെടുത്ത് പത്ത് ഉദ്യോഗസ്ഥര്‍ക്ക് അംഗീകാരം. നേരത്തെ കാസര്‍കോട് ജില്ലയില്‍ വിവിധ റാങ്കുകളില്‍ സേവനമനുഷ്ഠിച്ച കണ്ണൂര്‍ റൂറല്‍ സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി സതീഷ് കുമാര്‍ ആലക്കലും പുരസ്‌കാരപട്ടികയില്‍ ഇടം നേടി. സബ് ഇന്‍സ്‌പെക്ടര്‍മാരായ കെ. ലതീഷ്, കെ.വി ജോസഫ്, അസി. സബ് ഇന്‍സ്‌പെക്ടര്‍മാരായ എ.പി രമേഷ് കുമാര്‍, കെ.വി ഗംഗാധരന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ കെ. ബിന്ദു, വി. സുധീര്‍ബാബു, ദീപക്, കെ. രജീഷ്, കെ.എം സുനില്‍കുമാര്‍ എന്നിവരാണ് പുരസ്‌കാരം ലഭിച്ച മറ്റു പൊലീസ് ഉദ്യോഗസ്ഥര്‍.